Ongoing News
ഭരണഘടനയുടെ അന്തസത്ത ചോര്‍ത്തി കളയുന്ന രീതിയിലാണ് ഇന്ന് ഇന്ത്യയില്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു
ശക്തി തീയേറ്റേഴ്‌സിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയാരുന്നു അവര്‍.
അബൂദബി | ഭരണഘടനയുടെ അന്തസത്ത ചോര്‍ത്തി കളയുന്ന രീതിയിലാണ് ഇന്ന് ഇന്ത്യയില്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. ഇന്ത്യ എന്ന ആശയം ഉള്ളില്‍ നിന്നും ക്ഷയിക്കുന്ന തരത്തിലുള്ള ചില ആശയം രൂപപ്പെടുത്തുന്നതിന് ബോധപൂര്‍വമുള്ള സംഘടിത പരിശ്രമം നടന്ന് കൊണ്ടിരിക്കുന്ന കാലമാണിത്.
പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള സാമൂഹ്യമായ അനീതികള്‍ ഉള്ള ഭൂതകാലത്തിലേക്ക് നമ്മുടെ രാജ്യത്തെ തിരിച്ചു കൊണ്ടുപോകാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിന് എതിരായിട്ടുള്ള പ്രതിരോധം കെട്ടിപ്പടുക്കുക എന്നുള്ളത് മനുഷ്യ സ്‌നേഹികളായ ഇന്ത്യക്കാരുടെ കടമയായി മാറുന്നു എന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
ശക്തി തീയേറ്റേഴ്‌സിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയാരുന്നു അവര്‍. എവര്‍ സേഫ് കമ്പനി എം ഡി സജീവന്‍, എ കെ ബീരാന്‍ കുട്ടി, ജോണ്‍ പി വി, കെ കൃഷ്ണ കുമാര്‍, ഗഫൂര്‍ എടപ്പാള്‍, വേണു ഗോപാല്‍, രാജേഷ്, ബിന്ധു നഹാസ് എന്നിവര്‍ സംസാരിച്ചു. കെ വി ബഷീര്‍ അദ്യക്ഷത വഹിച്ചു. എ എല്‍ സിയാദ് സ്വാഗതം പറഞ്ഞു.