Connect with us

kuwait fire

കുവൈത്ത് ദുരന്തത്തില്‍ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫില്‍ വീട് നല്‍കുമെന്ന് മന്ത്രി

ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു.

Published

|

Last Updated

തൃശ്ശൂര്‍ | കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫില്‍ വീട് നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ചാവക്കാട് നഗരസഭ 20 ന് യോഗം ചേര്‍ന്ന് അജണ്ട അംഗീകരിക്കും.

പിന്നാലെ സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ബിനോയ് തോമസിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു. ബിനോയ് തോമസിന് വീട് വച്ചു നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലായിരുന്നു. നോര്‍ക്ക നടത്തിയ അന്വേഷണത്തിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരിച്ചത്.

 

Latest