Connect with us

water bill

കൂട്ടിയ വെള്ളക്കരം ബില്‍ മാര്‍ച്ച്, ഏപ്രില്‍ മുതലേ നല്‍കേണ്ടതുള്ളൂവെന്ന് മന്ത്രി

ജനങ്ങള്‍ക്ക് പ്രയാസമില്ലാത്ത രീതിയിലാണ് വെള്ളക്കരം കൂട്ടിയത്.

Published

|

Last Updated

തിരുവനന്തപുരം | ഇന്ന് മുതല്‍ നിലവില്‍ വന്ന കൂട്ടിയ വെള്ളക്കരം ബില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേ നല്‍കേണ്ടതുള്ളൂവെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം കൂട്ടുന്നത് സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജല അതോറിറ്റിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് പ്രയാസമില്ലാത്ത രീതിയിലാണ് വെള്ളക്കരം കൂട്ടിയത്. 15,000 ലിറ്റര്‍ വരെ അധിക നിരക്ക് നല്‍കേണ്ടതില്ല. ബി പി എല്ലുകാര്‍ക്ക് പ്രത്യേക ഇളവുമുണ്ട്. അതിന് മുകളില്‍ വരുന്ന അളവിന് മാത്രമാണ് ഒരു ലിറ്ററിന് ഒരു പൈസ എന്ന നിലക്കുള്ള വര്‍ധന ബാധകമാകൂ. അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന വന്‍കിടക്കാര്‍ക്കാണ് അധിക ചെലവുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ നല്‍കേണ്ട സ്ഥാനത്ത് തുച്ഛമായ പൈസയാണ് ഒരു ലിറ്റര്‍ വെള്ളത്തിന് ജല അതോറിറ്റി ഈടാക്കുന്നത്. അതോറിറ്റിയുടെ ചെലവ് പരിഗണിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന തുക തുച്ഛമാണെന്നും മന്ത്രി പറഞ്ഞു.

Latest