Connect with us

വയനാട്ടില്‍ കടുവയുടെ ആക്രമത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിക്കാനിടയായ സംഭവത്തില്‍ ചികില്‍സ വൈകിട്ടില്ലെന്നു വ്യക്തമാക്കി മന്ത്രി വീണ ജോര്‍ജ്.
കര്‍ഷകന്‍ തോമസ്സിനു ചികിത്സ വൈകി എന്ന ആരോപണത്തില്‍ കുടുംബം ഉറച്ചുനില്‍ക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
കര്‍ഷകനെ അതീവ രക്ത സ്രാവത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. മതിയായ ചികിത്സകള്‍ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. 108 ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സില്‍ പരിശീലനം ലഭിച്ച നഴ്‌സിന്റെ സേവനം ലഭ്യമായിരുന്നു. മരണ കാരണം അമിത രക്തസ്രാവമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

 

വീഡിയോ കാണാം

Latest