Connect with us

Kerala

സമരത്തിലുള്ള കായിക താരങ്ങളുമായി മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് സമരത്തിലുള്ള കായിക താരങ്ങളുമായി വകുപ്പു മന്ത്രി വി അബ്ദുറഹ്‌മാന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇന്ന് രാവിലെ 11നാണ് ചര്‍ച്ച. നിയമനാവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് കായിക താരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഈ മാസം ഒന്നിന് ആരംഭിച്ച സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആവശ്യമുന്നയിച്ച് വിവിധ രീതിയിലുള്ള പ്രതിഷേധങ്ങളാണ് താരങ്ങള്‍ നടത്തി വരുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. 580 താരങ്ങള്‍ക്ക് ജോലി നല്‍കിയതായാണ് കഴിഞ്ഞ സര്‍ക്കാറില്‍ കായിക വകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ പറഞ്ഞിരുന്നത്. എന്നാല്‍, ജോലിക്ക് അര്‍ഹതയുള്ള 226 താരങ്ങളില്‍ 195 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നാണ് സമരക്കാര്‍ പറയുന്നത്. 71 പേര്‍ക്ക് ഇനിയും ജോലി ലഭിക്കേണ്ടതായുണ്ട്. ചര്‍ച്ചയില്‍ അനുകൂലമായ സമീപനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കായിക താരങ്ങളുടെ തീരുമാനം.

 

 

---- facebook comment plugin here -----

Latest