Connect with us

National

മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും

തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി|മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും. തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്.

ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും.

കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം വകുപ്പാണ് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ഇന്ന് ആദ്യ ദിവസമാണ്.
ഇന്ന് വിവിധ മന്ത്രിമാര്‍ ഓഫീസുകളില്‍ എത്തി ചുമതല ഏല്‍ക്കും.

 

 

 

---- facebook comment plugin here -----

Latest