Connect with us

Ongoing News

ധനകാര്യ മന്ത്രാലയം പുതിയ നികുതി നിയമങ്ങൾ ഏർപ്പെടുത്തി

പുതിയ തീരുമാനപ്രകാരം, ഒരു നിക്ഷേപ ഫണ്ടിൽ നിക്ഷേപിക്കുന്ന നോൺ - റസിഡന്റ് വ്യക്തി റിയൽ എസ്റ്റേറ്റ് പരിധി അനുസരിച്ച് നികുതിക്ക് വിധേയനാവും.

Published

|

Last Updated

അബൂദബി| പ്രവാസി വ്യക്തികളുടെ കൂട്ടുകെട്ട് പ്രവർത്തനത്തിന് ധനകാര്യ മന്ത്രാലയം പുതിയ നികുതി നിയമങ്ങൾ ഏർപ്പെടുത്തി. 2025-ലെ 35-ാം നമ്പർ കാബിനറ്റ് തീരുമാനം പ്രവാസി വ്യക്തിയുടെ സംയുക്ത പ്രവർത്തനം നിർണയിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു. 2023-ലെ 56-ാം നമ്പർ തീരുമാനത്തെ മാറ്റിസ്ഥാപിക്കുന്ന പുതിയ നിയമം, ക്വാളിഫൈയിംഗ് ഇൻവെസ്റ്റ്മെന്റ്ഫണ്ട്, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ്ട്രസ്റ്റ് എന്നിവയിൽ നിക്ഷേപിക്കുന്ന നോൺ-റസിഡന്റ് വ്യക്തികൾക്ക് യു എ ഇയിൽ നികുതി ബാധകമാകുന്ന സാഹചര്യങ്ങൾ വിശദീകരിക്കുന്നു.
പുതിയ തീരുമാനപ്രകാരം, ഒരു നിക്ഷേപ ഫണ്ടിൽ നിക്ഷേപിക്കുന്ന നോൺ – റസിഡന്റ് വ്യക്തി റിയൽ എസ്റ്റേറ്റ് പരിധി അനുസരിച്ച് നികുതിക്ക് വിധേയനാവും.
ഈ വ്യവസ്ഥ ഒഴികെ, റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്ന നോൺ – റസിഡന്റ്ജുറിഡിക്കൽ വ്യക്തികൾക്ക് യു എ ഇയിൽ നികുതി ബാധകമായ മറ്റു നിബന്ധനകൾ ഉണ്ടായിരിക്കില്ല. വിദേശ നിക്ഷേപകരുടെ ഭാരം കുറക്കാനും യു എ ഇയെ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കാനുമുള്ള സർക്കാർ ശ്രമങ്ങളെ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതാണിത്.

Latest