Connect with us

Uae

പുതിയ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി കുവൈത്ത് വാർത്ത വിനിമയമന്ത്രാലയം

സ്വദേശി ഗ്രാഫിക് ഡിസൈനര്‍ മുഹമ്മദ് ഷറഫ് ആണ് കുവൈത്തിന്റെ പുതിയ ചിഹ്നം രൂപ കല്പനനിര്‍വഹിച്ചത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിന്റെ പരിഷ്‌കരിച്ച പുതിയ ഔദ്യോഗിക ചിഹ്നം കുവൈത്ത് വാര്‍ത്താവിനിമയമന്ത്രാലയം പുറത്തിറക്കി. കുവൈത്തിന്റെ ദേശീയ നിറമായ നീലകളറില്‍ ആണ് പുതിയ ചിഹ്നം രൂപ കല്പന നിര്‍വഹിച്ചിരിക്കുന്നത്.പുതിയ ചിഹ്നത്തോടൊപ്പം അതുപയോഗിക്കാനുള്ള മാര്‍ഗരേഖയും മന്ത്രാലയം പുറത്തിറക്കി.

കുവൈത്തിന്റെ സ്വത്വവും ചരിത്രവും പ്രതീകപെടുത്തുന്നതാണ് പുതിയ ചിഹ്നം. ഇതോടൊപ്പം പുറത്തിറക്കിയമാര്‍ഗ രേഖയില്‍ കുവൈത്തിന്റെ സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്നതായി മന്ത്രാലയം പത്ര കുറിപ്പിലൂടെ അറിയിച്ചു.

സ്വദേശി ഗ്രാഫിക് ഡിസൈനര്‍ മുഹമ്മദ് ഷറഫ് ആണ് കുവൈത്തിന്റെ പുതിയ ചിഹ്നം രൂപ കല്പനനിര്‍വഹിച്ചത്. സര്‍ക്കാറിന്റെ മുഴുവന്‍ ഔദ്യോഗിക ഇടപാടുകളിലും വെബ്‌സൈറ്റ് കളിലും ഇനി മുതല്‍ പുതിയ ചിഹ്നം ഉപയോഗിക്കും.

കുവൈത്ത് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാന ത്തിലാണ് രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം പരിഷ്‌കരിച്ചത്.

Latest