Connect with us

National

കാണാതായ 21-കാരിയെ അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

അയല്‍വാസിയായ വിശ്വനാഥിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു

Published

|

Last Updated

ലുധിയാന | ലുധിയാനയില്‍ കാണാതായ യുവതിയെ അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ലുധായാനയിലെ ആസാദ് നഗറിലാണ് സംഭവം. ഒക്ടോബര്‍ 30നാണ് 21കാരിയെ കാണാതാവുന്നത്.മൃതദേഹം കണ്ടെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ മുറികളോ മറ്റ് പാടുകളോയില്ലെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് അയച്ചു.

സംഭവത്തില്‍ അയല്‍വാസിയായ വിശ്വനാഥിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തായി വാടകക്ക് താമസിച്ചുവരികയാണ് വിശ്വനാഥ്. കുട്ടിയെ കാണാതായ ദിവസം ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ ജലന്ധര്‍ ബൈപ്പാസിലേക്ക് കൊണ്ടു പോയിരുന്നു.സേലം താബ്രി എന്ന സ്ഥലത്ത് കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് വിശ്വനാഥ് തിരികെ പോകുകയും ചെയ്തു.എന്നാല്‍ ഏറെ നേരമായിട്ടും വിശ്വനാഥിനെ കാണാതായതോടെ പിതാവ് തിരികെ വീട്ടിലേക്ക് മടങ്ങി. തിരിച്ചെത്തിയപ്പോള്‍ വിശ്വനാഥിന്റെ മുറി പൂട്ടിയിട്ട നിലയിലായിരുന്നെന്നും പിതാവ് പറഞ്ഞു.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസിന് സംശയമുണ്ട്.കൊലപാതകത്തിന് ശേഷം മുറി പൂട്ടി പ്രതി ഓടി രക്ഷപ്പെട്ടെതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Latest