Connect with us

Kerala

കാണാതായ വയോധികനെ വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാവിലെ തോടില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Published

|

Last Updated

പാലക്കാട്  | വടക്കഞ്ചേരിയില്‍ വയോധികനെ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡില്‍ ആണ് സംഭവം. കണക്കന്‍ തുരുത്തി പല്ലാറോഡ് നാരായണന്‍ (70)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു.

ഇന്ന് രാവിലെ തോടില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഉള്‍പ്പെടെ പിടിക്കുന്നതിനായി അനധികൃതമായി ഇത്തരത്തില്‍ വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നതും അതില്‍ നിന്നും അപകടങ്ങളുണ്ടാകുന്നതും ജില്ലയില്‍ പതിവാണ്.