Connect with us

missing case

കാണാതായ പോലീസുകാരനെക്കുറിച്ച് അഞ്ചാം ദിവസവും വിവരം ലഭിച്ചില്ല

സലേഷിന്റെ ബൈക്ക് ചാലക്കുടി കെ എസ് ആര്‍ ടി സി ബസ്റ്റാന്റില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു

Published

|

Last Updated

തൃശൂര്‍ | കാണാതായ പോലീസ് ഉദ്യോഗസ്ഥനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. ആളൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ സലേഷിനെ കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതായത്. ചാലകുടി വിജയരാഘവപുരം സ്വദേശിയാണ് സലേഷ്.

സലേഷിന്റെ മൊബൈല്‍ സ്വിച്ച് ഓഫാണ്. സംസ്ഥാനത്തിനകത്തും പുറത്തേക്കുമായി ചാലക്കുടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സലേഷിന്റെ ബൈക്ക് ചാലക്കുടി കെ എസ് ആര്‍ ടി സി ബസ്റ്റാന്റില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ബൈക്ക് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത ശേഷം ബസില്‍ യാത്രയായെന്നാണ് പോലീസ് നിഗമനം.

ജോലിയിലെ സമ്മര്‍ദ്ദം മൂലമായിരിക്കാം സലേഷ് കടന്നുകളഞ്ഞതെന്നു സംശയിക്കുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിവില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ എട്ടിനാണ് സലേഷിനെ കാണാതായത്. ജോലിക്ക് പോയ സലേഷ് തിരികെ വീട്ടില്‍ എത്തിയിരുന്നില്ല. ചാലക്കുടി പോലീസ് അന്ന് തന്നെ അന്വേഷണമാരംഭിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.

 

 

Latest