Connect with us

Kerala

കാണാതായ രണ്ടര വയസ്സുകാരനെ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി

ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്.

Published

|

Last Updated

കൊല്ലം | കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ നിന്ന് കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി. അന്‍സാരി – ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് ഇന്ന് രാവിലെ വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല.

ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ നടന്നെങ്കിലും ഇന്ന് രാവിലെയാണ് കണ്ടെത്താനായത്.

വീടിന് അരകിലോമീറ്റര്‍ അകലെയാണ് റബ്ബര്‍ തോട്ടം. ഇവിടെ രണ്ടര വയസ്സുകാരന്‍ എങ്ങിനെ എത്തി എന്നത് വ്യക്തമല്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഇവിടെ ഉപേക്ഷിച്ചതാണോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

---- facebook comment plugin here -----

Latest