Kerala
മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി
കുടുംബപ്രശ്നം കാരണം വീട് വിട്ടതാണെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്.

മലപ്പുറം | കുറ്റിപ്പുറം കാടാമ്പുഴയില്‍നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി. കൊല്ലം ഗാന്ധിനഗറില്‍ നിരാലംബരായ ആളുകളെ പാര്‍പ്പിക്കുന്ന സ്ഥാപനത്തില്‍നിന്നാണ് ഹസ്ന ഷെറിനെയും കുട്ടികളെയും കണ്ടെത്തിയത്. കുടുംബപ്രശ്നം കാരണം വീട് വിട്ടതാണെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്.
ശനിയാഴ്ച വൈകുന്നേരമാണ് 27 വയസുകാരിയായ ഹസ്നയെയും കുട്ടികളെയും കാണാതായത്. ഭര്‍ത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഇവര്‍ കാടാമ്പുഴയിലെ സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുണ്ടെന്ന് കണ്ടെത്തി. ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോലീസും വീട്ടുകാരും ഇവിടേക്ക് തിരിച്ചിട്ടുണ്ട്.
---- facebook comment plugin here -----