Connect with us

Kerala

കാണാതായ യുവാവിനെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കീറിപ്പാറ ചാത്തംപ്പള്ളിയാല്‍ ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്

Published

|

Last Updated

പാലക്കാട് | പാലക്കാട് പുലാപ്പറ്റയില്‍ കാണാതായ യുവാവിനെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോണിക്കഴി ഡോ രമേഷ് ബാബുവിന്റെ മകന്‍ രാമകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിരണ്ട് വയസായിരുന്നു.

കീറിപ്പാറ ചാത്തംപ്പള്ളിയാല്‍ ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. പാറമടക്ക് സമീപം ബൈക്കും വെള്ളത്തില്‍ ചെരുപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന്  അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)