Connect with us

Kerala

തകര്‍ന്ന കെട്ടിടത്തിനടിയില്‍ മനുഷ്യ ജീവന്റെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചു;മുണ്ടക്കൈയില്‍ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു

ലഭിച്ച സിഗ്നല്‍ മറ്റ് ജീവികളുടേതാകാമെന്നാണ് സ്ഥിരീകരണം.

Published

|

Last Updated

വയനാട്  | ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ മനുഷ്യ ജീവന്റെ തുടിപ്പില്ലെന്ന് സ്ഥിരീകരിച്ച് ദൗത്യസംഘം. ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ മുണ്ടക്കൈ അങ്ങാടിയില്‍ നടത്തിയ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) പരിശോധനയിലാണ് ശ്വാസമയയ്ക്കുന്നതിന്റെ സിഗ്നല്‍ ലഭിച്ചത്.

സിഗ്നല്‍ കിട്ടിയ ഭാഗത്തുണ്ടായിരുന്ന കടയും വീടും ചേര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് പേരെ കാണാതായിരുന്നു. സ്ഥലത്ത് കൂടിക്കിടക്കുന്നു കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും മരത്തടിയുമെല്ലാം നീക്കിയുള്ള പരിശോധനയാണ് നടന്നത്. എന്നാല്‍ ലഭിച്ച സിഗ്നല്‍ മറ്റ് ജീവികളുടേതാകാമെന്നാണ് സ്ഥിരീകരണം. മനുഷ്യ ജിവന്റെ സാന്നിധ്യം കെട്ടിടത്തിന് താഴെ ഇല്ലെന്ന് ഉറപ്പുവരുത്തിയതോടെ വെള്ളിയാഴ്ചായിലെ രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചു

 

 

---- facebook comment plugin here -----

Latest