belur magna elephant
ആളെക്കൊല്ലി കാട്ടാനയെ പിടികൂടാന്‍ ദൗത്യസംഘം വനത്തില്‍ പ്രവേശിച്ചു
സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കും
മാനന്തവാടി | വയനാട്ടില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കാട്ടാന BELOOബേലൂര്‍ മഖ്നയെ പിടിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ഇന്ന് രാവിലെ വീണ്ടും തുടങ്ങി. ദൗത്യ സംഘം വനത്തില്‍ പ്രവേശിച്ചു. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കും.
ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ധര്‍ ഇറങ്ങും. അതിവേഗത്തില്‍ ആണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിനു വെല്ലുവിളിയാണ്. രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ.
മണ്ണാര്‍ക്കാട്, നിലംബൂര്‍ ആര്‍ ആര്‍ ടികള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ ആനക്കു പിന്നാലെ കൂടിയെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. രാത്രി വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ആളെക്കൊല്ലി മോഴയുടെ സാന്നിധ്യം ഉള്ളതിനാല്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കി. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുത് എന്നും കളക്ടര്‍ അറിയിച്ചു. ആനയുള്ള നൂറുമീറ്റര്‍ ചുറ്റളവില്‍ ആനയെ വനം വകുപ്പു ലക്ഷ്യമിടുന്ന സ്ഥലത്ത് എത്തിക്കാനുള്ള ശ്രമമാണു നടക്കുന്നത്.