Kerala
വയനാട്ടിലെ ആളെക്കൊല്ലി ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും
ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലര്‍ച്ചെ വനത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം

മാനന്തവാടി|വയനാട് മാനന്തവാടിയിലിറങ്ങിയ ആളെക്കൊല്ലി ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം ഇന്നും തുടരും. ആന മണ്ണുണ്ടി പ്രദേശത്ത് വനമേഖലയില്‍ തുടരുന്നതായാണ് വനം വകുപ്പിന് വിവരം ലഭിച്ചത്. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലര്‍ച്ചെ വനത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. വനംവകുപ്പില്‍നിന്നും 15 പേരും പോലീസില്‍നിന്ന് മൂന്ന് സംഘവുമാണ് ദൗത്യസംഘത്തിലുള്ളത്.
റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിക്കുന്നതനുസരിച്ച് മയക്കുവെടി വെക്കാനുള്ള ആര്‍ആര്‍ടി – വെറ്റിനറി സംഘാംഗങ്ങള്‍ വനത്തില്‍ കയറും. ഇന്നലെ രണ്ടു പ്രാവശ്യം വനം വകുപ്പ് സംഘം ആനയുടെ അടുത്ത് എത്തിയിരുന്നു. ഒരുതവണ മയക്കുവെടി വച്ചെങ്കിലും ശ്രമം പാളുകയായിരുന്നു. മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാന്‍ വെല്ലുവിളിയാകുന്നത്.
---- facebook comment plugin here -----