Connect with us

Ongoing News

കർഷക സമരം നൽകിയ തിരിച്ചടിയിലും തെറ്റു തിരുത്താതെ മോദി സർക്കാർ

എതിർപ്പിന്റെ ശബ്ദം പാർലമെന്റിന്റെ അകത്താണെങ്കിൽ പോലും തങ്ങൾ സമ്മതിക്കില്ലെന്ന അഹങ്കാരമാണ് രാജ്യസഭയിൽ ബി ജെ പി ഗവണ്മെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.

Published

|

Last Updated

കാർഷിക സമരത്തിൽ നിന്നേറ്റ പരാജയത്തെ തുടർന്ന് തെറ്റുകൾ തിരുത്താനുള്ള പ്രവണത തങ്ങൾക്കില്ലെന്ന വ്യക്തമായ സൂചനയാണ് നരേന്ദ്ര മോദി സർക്കാർ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി ഫേസ്ബുക്കിൽ കുറിച്ചു. എതിർപ്പിന്റെ ശബ്ദം പാർലമെന്റിന്റെ അകത്താണെങ്കിൽ പോലും തങ്ങൾ സമ്മതിക്കില്ലെന്ന അഹങ്കാരമാണ് രാജ്യസഭയിൽ ബി ജെ പി ഗവണ്മെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു. പോസ്റ്റ് പൂർണരൂപത്തിൽ:

എതിർപ്പിന്റെ ശബ്ദം പാർലമെന്റിന്റെ അകത്താണെങ്കിൽ പോലും തങ്ങൾ സമ്മതിക്കില്ലെന്ന അഹങ്കാരമാണ് രാജ്യസഭയിൽ ബി ജെ പി ഗവണ്മെന്റ് കാണിച്ചുകൊണ്ടിരിക്കുന്നത്. ഗവണ്മെന്റിന്റെ തെറ്റായ നയത്തിന് എതിരായി ശക്തിയുക്തം എതിർക്കുന്ന ശക്തികൾ പാർലമെന്റിന് അകത്തും പുറത്തും യോജിച്ച് നിന്ന് പ്രവർത്തിക്കേണ്ട സമയമാണിത്.

കാർഷിക സമരത്തിൽ നിന്നേറ്റ പരാജയത്തെ തുടർന്ന് തെറ്റുകൾ തിരുത്താനുള്ള പ്രവണത തങ്ങൾക്കില്ലെന്ന വ്യക്തമായ സൂചനയാണ് നരേന്ദ്ര മോദി ഗവണ്മെന്റ് ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരായി ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ നീക്കത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉണ്ടാകും .

പാർലമെന്റ് ഹൗസിൽ നിന്നും ആരംഭിച്ച് വിജയ് ചൗകിൽ സമാപിച്ച പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.

---- facebook comment plugin here -----

Latest