Ongoing News
മാസപ്പിറ ദൃശ്യമായി; സഊദിയില്‍ ഈദുല്‍ ഫിത്വര്‍ നാളെ
ഹോത്ത സുദൈറിലാണ് മാസപ്പിറവി ദൃശ്യമായത്.

ജിദ്ദ | ശവ്വാല്‍ മാസപ്പിറ ഇന്ന് ദൃശ്യമായതോടെ സഊദിയില്‍ നാളെ (വെള്ളി) ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും. ഹോത്ത സുദൈറിലാണ് മാസപ്പിറവി ദൃശ്യമായത്. സുപ്രീം കോടതി ആയിരിക്കും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
അകവും പുറവും ശുദ്ധിയാക്കി വിശ്വാസികള്‍ സര്‍വശക്തനായ നാഥനിലേക്ക് അടുത്തും പുണ്യകര്‍മങ്ങള്‍ അനുഷ്ഠിച്ചുമാണ് റമസാനിന്റെ പകലിരവുകള്‍ പിന്നിട്ടത്. നാളെ ആഘോഷത്തിന്റെ ദിവസമാണ്. നോമ്പിലൂടെ ലഭിച്ച വിശുദ്ധി ഇനിയുള്ള ജീവിതത്തില്‍ തുടരുമെന്ന പ്രതിജ്ഞയാണ് വിശ്വാസി പെരുന്നാള്‍ ദിനത്തില്‍ കൈക്കൊള്ളുന്നത്.
അതേസമയം, കേരളത്തില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ച ആണ് ചെറിയ പെരുന്നാള്‍.