Connect with us

Ongoing News

2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഒരു ഗെയിമിനെക്കുറിച്ച്

പ്രചാരം നേടിയത് വാക്ക് ഊഹിച്ചു കണ്ടെത്തുന്ന ഒരു ഗെയിം

Published

|

Last Updated

സാൻഫ്രാൻസിസ്കോ |2022ൽ ഗൂഗിൾ സെർച്ച് എൻജിനിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഒരു ഗെയിമിനെക്കുറിച്ച്. വേഡിൽ എന്ന ഗെയിമിനെക്കുറിച്ചാണ് കൂടുതൽ പർ തിരഞ്ഞതെന്ന് ഗൂഗിളിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ക്വീൻ എലിസബത്ത്, യുക്രെയ്ൻ, ഇന്ത്യ v/s ഇംഗ്ലണ്ട് തുടങ്ങിയവയാണു കൂടുതൽ പേർ തിരഞ്ഞ മറ്റു കീവേഡുകൾ.

അഞ്ച് അക്ഷരമുള്ള ഒരു വാക്ക് ഊഹിച്ചു കണ്ടെത്തുന്ന ഒരു ഗെയിം ആണ് വേഡിൽ. ഊഹിക്കുന്ന വാക്കുകൾ ആപ്പിലെ അഞ്ചു കോളങ്ങളുള്ള ബോക്സിൽ രേഖപ്പെടുത്തണം. പ്രത്യേക കളർ കോഡിങ്ങിലൂടെ ഏത് അക്ഷരമാണ് ശരിയായതെന്നും ഏതക്ഷരമാണ് തെറ്റായിപ്പോയതെന്നും ഉപയോക്താക്കൾക്ക് മനസിലാക്കാൻ സാധിക്കും. ഒരാൾക്ക് പരമാവധി ആറു തവണ മാത്രമാണ് വാക്ക് ഊഹിക്കാൻ അവസരം ഉണ്ടാകുക.

ബ്രൂക്‌ലിനിൽനിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജോഷ് വാർഡിൽ വേഡ് ഗെയിമുകൾ ഇഷ്ടപ്പെടുന്ന തന്റെ പങ്കാളിക്കായി നിര്‍മിച്ചതാണ് വേഡിൽ ഗെയിം. സുഹൃത്തുക്കൾക്ക് കൂടി ആപ്പ് പങ്കുവെച്ചതോടെ സംഭവം ക്ലിക്കായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വേഡിൽ പ്രചുര പ്രചാരം നേടിയത്.

Latest