Connect with us

kottiyoor rape case

കൊട്ടിയൂര്‍ പീഡന കേസില്‍ കോടതി വിധി അട്ടിമറിക്കുന്നതായി ഇരയുടെ മാതാവ്

പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് അനുകൂലമായി ശിശുക്ഷേമ സമിതി(സി ഡബ്ല്യു സി)യിൽ അട്ടിമറി നടന്നുവെന്നാണ് പരാതി.

Published

|

Last Updated

കണ്ണൂര്‍ | കൊട്ടിയൂരില്‍ പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കോടതി വിധി അട്ടിമറിക്കുന്നുവെന്ന പരാതിയുമായി ഇരയുടെ മാതാവ്. കുഞ്ഞിനെ റോബിന്‍ വടക്കുംചേരിയുടെ ബന്ധുക്കള്‍ കൊണ്ടുപോയെന്നും കോട്ടയത്തെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തെന്നും ഇരയുടെ മാതാവ് പറഞ്ഞു. കുഞ്ഞിന്റെ സംരക്ഷണം ഇരയുടെ മാതാവിനെയാണ് കോടതി ഏല്‍പ്പിച്ചിരുന്നത്.

പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് അനുകൂലമായി ശിശുക്ഷേമ സമിതി(സി ഡബ്ല്യു സി)യിൽ അട്ടിമറി നടന്നുവെന്നാണ് പരാതി. ഇക്കാര്യം ചൈല്‍ഡ് ലൈനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരാതികള്‍ പരിശോധിക്കാന്‍ സി ഡബ്ല്യു സിയുടെ സിറ്റിംഗ് ഇന്നുണ്ട്.

---- facebook comment plugin here -----

Latest