Ongoing News
മാതാവിനെ കൊലപ്പെടുത്തി അവയവങ്ങള്‍ പാചകം ചെയ്തു ഭക്ഷിച്ചു; മകന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു
പൂച്ചയുടേയും പന്നിയുടേയും മാംസം കഴിക്കുന്ന ശീലം പ്രതിക്കുണ്ടായിരുന്നു.
ന്യൂഡല്‍ഹി | മാതാവിനെ കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച മകന് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. മഹാരാഷ്ട്ര സ്വദേശി സുനില്‍ കുച്കോരാവിയുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
2017 ഓഗസ്റ്റിലാണ് പ്രതിയായ സുനില്‍ കുച്കോരാവി മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി അയവയങ്ങള്‍ ഭക്ഷിച്ചത്. സമീപവാസിയായ കുട്ടിയാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെയും സമീപം സുനിലിനെയും കാണുന്നത്. തുടര്‍ന്ന് സമീപവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകായയിരുന്നു.കടുത്ത മദ്യപാനിയായ സുനില്‍ കുച്കോരാവിയുടെ പീഡനം സഹിക്കാനാകാതെ ഭാര്യ നാലു കുട്ടികളെയും കൊണ്ട് വീടുവിട്ടു പോകുകയായിരുന്നു.
കേസില്‍ 2021 ജൂലൈയില്‍ കോലാപൂര്‍ സെഷന്‍സ് കോടതി പ്രതിയെ വധശിക്ഷക്ക് വിധിച്ചത്. ബോംബെ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. പൂച്ചയുടേയും പന്നിയുടേയും മാംസം കഴിക്കുന്ന ശീലം പ്രതിക്കുണ്ടായിരുന്നു. മാതാവിനെ കൊലപ്പെടുത്തിയ ശേഷം തലച്ചോര്‍, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങള്‍ പാചകം ചെയ്ത് കഴിക്കുകയും ചെയ്തിരിക്കുന്നു.