Connect with us

From the print

മദ്‌റസകള്‍ക്കെതിരായ നീക്കം ഉത്കണ്ഠാജനകം: എസ് ജെ എം

നീക്കം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനെതിരും ന്യൂനപക്ഷാവകാശത്തെ ഹനിക്കുന്നതുമാകയാല്‍ നിര്‍ദേശം പിന്‍വലിക്കണമെന്ന് എസ് ജെ എം സെന്‍ട്രല്‍ കമ്മിറ്റി.

Published

|

Last Updated

എസ് ജെ എം സെൻട്രൽ വാർഷിക കൗൺസിൽ വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് | രാജ്യത്തെ മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഉത്കണ്ഠാജനകവും അപലപനീയവുമാണെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. പ്രസ്തുത നീക്കം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനെതിരും ന്യൂനപക്ഷാവകാശത്തെ ഹനിക്കുന്നതുമാകയാല്‍ നിര്‍ദേശം പിന്‍വലിക്കണമെന്ന് എസ് ജെ എം സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

സമസ്ത സെന്റര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. കെ ഉമര്‍ മദനി സുന്നത്ത്- കുസുമം ക്യാമ്പയിനും ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍ വാര്‍ഷിക പദ്ധതിയും വി വി അബൂബക്കര്‍ സഖാഫി എസ് ബി എസ് പദ്ധതിയും അവതരിപ്പിച്ചു.

വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി സൈതലവി പ്രസംഗിച്ചു. അബൂ ഹനീഫല്‍ ഫൈസി സ്വാഗതവും സി എം യൂസുഫ് സഖാഫി നന്ദിയും പറഞ്ഞു. ഇതര സംസ്ഥാന പ്രതിനിധികളും എല്ലാ ജില്ലകളില്‍ നിന്നുമെത്തിയ കൗണ്‍സിലര്‍മാരും സംബന്ധിച്ചു.

 

Latest