Connect with us

pinarayi

കേന്ദ്ര ഏജന്‍സികളുടെ നീക്കം മുഖ്യമന്ത്രിയെ തേജോവധം ചെയ്യല്‍; വിശദീകരണവുമായി സി പി എം

നിയമസഭാ മണ്ഡലം ശില്‍പശാലയിലേക്കായി തയ്യാറാക്കിയ രേഖയില്‍ എക്‌സാ ലോജിക്ക് വിവാദത്തിന്റെ രാഷ്ട്രീയം വിശദമാക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളും ചില കേന്ദ്രങ്ങളും നിരന്തരം കള്ളക്കഥകള്‍ മെനയുകയാണെന്നു സി പി എം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന നിയമസഭാ മണ്ഡലം ശില്‍പശാലയിലേക്കായി തയ്യാറാക്കിയ രേഖയില്‍ എക്‌സാ ലോജിക്ക് വിവാദത്തിന്റെ രാഷ്ട്രീയം വിശദമാക്കുന്നു. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ ഇടപാടുകളെ വക്രീകരിച്ചു മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണു ലക്ഷ്യമെന്നു രേഖ വിശദീകരിക്കുന്നു.

പ്രതിപക്ഷ പാര്‍ട്ടികളേയും നേതാക്കളേയും ഭയപ്പെടുത്താനും അപമാനിക്കാനും കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു വിശദീകരണം. നേരത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ചില കേന്ദ്രങ്ങള്‍ അഴിച്ചു വിട്ട ആരോപണങ്ങളെല്ലാം ലക്ഷ്യം കാണാതെ പോയ സാഹചര്യത്തിലാണു പുതിയ ആരോപണങ്ങളുമായി വരുന്നത്. നേരത്തെയും പലവട്ടം കുരുക്കു മുറുകുന്നതായി പ്രചരിപ്പിച്ചിട്ടും ഒന്നും സഭവിക്കാത്ത സാഹചര്യത്തില്‍ ആരോപണങ്ങളെല്ലാം പൊള്ളയാണെന്നു കേരളം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.