Connect with us

karipur air port

കരിപ്പൂരിൽ റൺവേ നീളം കുറക്കാനുള്ള നടപടി  റദ്ദാക്കി

വൻ പ്രതിഷേധമുയർന്നിരുന്നു.

Published

|

Last Updated

കരിപ്പൂർ | വിമാനത്താവളത്തിലെ റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടി വ്യോമയാന മന്ത്രാലയം റദ്ദാക്കി. അനുബന്ധ പ്രവൃത്തികളും താത്കാലികമായി നിർത്തിവെക്കാനും നിർദേശിച്ചു. ഇതുസംബന്ധിച്ചുള്ള നിർദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തു നിന്ന് കരിപ്പൂരിൽ ലഭിച്ചു.

റൺവേ 2,860 മീറ്റർ ഉള്ളത് 2,540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടി. സു​ര​ക്ഷ കൂട്ടാനെന്ന പേരിലായിരുന്നു റി​സയുടെ നീ​ളം വ​ർ​ധി​പ്പി​ക്കാ​ൻ തീരുമാനിച്ചിരുന്നത്. എ​ന്നാ​ൽ, ഇത് വ​ലി​യ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ തി​രി​ച്ച​ടി​യാ​കും. തുടർന്ന് വൻ പ്രതിഷേധമുയർന്നിരുന്നു.