Kerala
ശ്രീറാമിനെ മാറ്റിയ നടപടി സ്വാഗതാർഹം: കാന്തപുരം
കൊലക്കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന പ്രതി എത്ര ഉന്നതനായാലും ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കലക്ടറുമായി നിയമിക്കപ്പെടുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഈ നടപടിയെയാണ് കേരള മുസ്‌ലിം ജമാഅത്ത് എതിർത്തതും തിരുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതുമെന്ന് കാന്തപുരം
തിരുവനന്തപുരം | ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ പദവിയിൽ നിന്ന് മാറ്റിയ സർക്കാർ നടപടിയെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്വാഗതം ചെയ്തു.
കൊലക്കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന പ്രതി എത്ര ഉന്നതനായാലും ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കലക്ടറുമായി നിയമിക്കപ്പെടുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഈ നടപടിയെയാണ് കേരള മുസ്‌ലിം ജമാഅത്ത് എതിർത്തതും തിരുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതും. തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്തുന്നത് ജനാധിപത്യ സർക്കാറിന് കരണീയമായ മാർഗമാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽബുഖാരി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി, മജീദ് കക്കാട്, എ സൈഫുദ്ദീൻ ഹാജി, പ്രൊഫ.യു സി അബ്ദുൽ മജീദ് പങ്കെടുത്തു.