minister riyas
ഇടതുപക്ഷം വിമര്‍ശനം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനം: മന്ത്രി പി എ മുഹമ്മദ് റിയാസ്
മുഖ്യമന്ത്രിയെ താറടിക്കാന്‍ ശ്രമം നടക്കുന്നതിനു പിന്നില്‍ ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് അജണ്ട.
തിരുവനന്തപുരം | ഇടതുപക്ഷം വിമര്‍ശനം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ താറടിക്കാന്‍ ശ്രമം നടക്കുന്നതിനു പിന്നില്‍ ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് അജണ്ട.
ജനങ്ങള്‍ക്ക് എല്ലാം അറിയാം. ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും ഉപയോഗിച്ചത് നിഘണ്ടുവില്‍ പോലും വെക്കാന്‍ പറ്റാത്ത പദമാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
---- facebook comment plugin here -----