Haritha Issue
ഹരിതക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് എം എസ് എഫ് നേതാവ് രാജിവെച്ചു
മുസ്‍ലിം ലീഗിന്‍റേത് സ്ത്രീ വിരുദ്ധ ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് രാജി പ്രഖ്യാപിച്ച സമദ് ചൂണ്ടിക്കാട്ടി.
കോഴിക്കോട് | എം എസ് എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ ലൈംഗിക പരാമർശ പരാതി ഉന്നയിച്ചതിന് വിദ്യാര്‍ഥിനി വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച മുസ്‍ലിം ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് മുതിർന്ന നേതാവിന്റെ രാജി. എം എസ് എഫ് സീനിയർ വൈസ് പ്രസിഡന്‍റ് എ പി അബ്ദുസ്സമദ് ആണ് രാജിവെച്ചത്.
വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാൻ നൽകിയ അന്ത്യശാസനം ലംഘിച്ചതിനാലാണ് ഹരിതക്കെതിരെ ഇന്ന് നടപടിയെടുത്തത്. അതേസമയം, വനിതാ നേതാക്കൾ ആരോപണമുന്നയിച്ച നേതാക്കളോട് വിശദീകരണം തേടുക മാത്രമായിരുന്നു ലീഗ് ചെയ്തത്.
മുസ്‍ലിം ലീഗിന്‍റേത് സ്ത്രീ വിരുദ്ധ, ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് രാജി പ്രഖ്യാപിച്ച സമദ് ചൂണ്ടിക്കാട്ടി. മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനാണ് രാജി സമര്‍പ്പിച്ചത്.