Organisation
മുഫ്തി ചമഞ്ഞ് വിവരക്കേട് വിളമ്പരുത്
ഇത്തരം വിഷയങ്ങളിൽ അൽപജ്ഞാനം പോലുമില്ലാതെ ഇസ്ലാമിക നിയമങ്ങളെ പരസ്യമായി അപഹസിച്ച് പൊതു അംഗീകാരത്തിന് വേണ്ടിയുള്ള ഇമ്മാതിരി പ്രസ്താവനകൾ മിതമായി പറഞ്ഞാൽ പ്രതിഷേധാർഹമാണ്.
വിവരക്കേട് വിളമ്പാൻ ഉന്നത സ്ഥാനത്തിരിക്കുന്നവർ തുനിയരുതെന്ന് എസ് വൈ എസ് മലപ്പുറം (വെസ്റ്റ്) പ്രസിഡന്റ് എൻ വി അബ്ദുർറസാഖ് സഖാഫി ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോൾ പുതിയ വിചിത്ര പുകിലുമായി ടി കെ ഹംസ ഇറങ്ങിയിരിക്കുന്നു. അന്യമത അംഗങ്ങളെ വിവാഹം കഴിക്കാൻ ഖുർആൻ അനുവദിക്കുന്നുണ്ടത്രെ. നാളിതു വരെ കേട്ടുകേൾവിയില്ലാത്ത മതവിരുദ്ധ വാദം. അഹ്‌ലു കിതാബിൽ ആരൊക്കെ വരും? നിലവിലെ ലോകക്രമത്തിൽ ഖുർആനും തിരുവചനങ്ങളും ഉയർത്തിപ്പിടിച്ച മാനദണ്ഡങ്ങളുള്ള ആ ഒരു വിഭാഗം ഉണ്ടോ? ഇത്തരം വിഷയങ്ങളിൽ അൽപജ്ഞാനം പോലുമില്ലാതെ ഇസ്ലാമിക നിയമങ്ങളെ പരസ്യമായി അപഹസിച്ച് പൊതു അംഗീകാരത്തിന് വേണ്ടിയുള്ള ഇമ്മാതിരി പ്രസ്താവനകൾ മിതമായി പറഞ്ഞാൽ പ്രതിഷേധാർഹമാണ്. മുഫ്തി ചമഞ്ഞ് വിവരക്കേട് വിളമ്പി വഷളാവാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
വിവരക്കേട് വിളമ്പാൻ ഉന്നത സ്ഥാനത്തിരിക്കുന്നവർ തുനിയരുത്.
ഇസ്ലാം വ്യക്തമായും വിരോധിച്ച വൃത്തികേടുകൾ പ്രകടപ്പിച്ച് സമ്മേളനം നടത്തി അനാവശ്യങ്ങൾ വിളമ്പി ഒരു വിഭാഗം, എന്തിനും ഏതിനും തിരികൊളുത്തിയും ചിരിച്ചും മൗനാനുവാദം നൽകിയും അണികളെ തൃപ്തിപ്പെടുത്തി നിലനിൽപ് ഭദ്രമാക്കാൻ സർവ്വ ഗോസിപ്പും കാട്ടി സമുദായ ചൂഷണത്തിന്റെ പുതിയ രൂപങ്ങൾ പ്രകടിപ്പിക്കുന്നു.
മുഫ്തി ചമഞ്ഞ് വിവരക്കേട് വിളമ്പി വഷളാവാതിരിക്കുകയാണ് നല്ലത്.