Connect with us

Kerala

മഹല്ല് ഖബര്‍സ്ഥാനില്‍ സിയാറത്ത് ചെയ്യുന്നത് മുജാഹിദ് നേതൃത്വം തടഞ്ഞത് വിവാദമാവുന്നു

നബിദിന റാലിക്കിടെ എല്ലാ വര്‍ഷവും മഹല്ല് നിവാസികള്‍ നിര്‍വഹിച്ചു വരുന്ന സമൂഹ സിയാറത്താണ് മൂക്കുതല ചേലക്കടവ് സലഫി മസ്ജിദ് കമ്മിറ്റി തടഞ്ഞത്.

Published

|

Last Updated

ചങ്ങരങ്കുളം | മലപ്പുറം മൂക്കുതല ചേലക്കടവ് പ്രദേശത്തെ മഹല്ല് ഖബര്‍സ്ഥാനില്‍ സിയാറത്ത് ചെയ്യുന്നത് മുജാഹിദ് നേതൃത്വം തടഞ്ഞത് വിവാദമാവുന്നു. ഇരു വിഭാഗം സുന്നികളുടെയും കേന്ദ്ര മഹല്ലിലാണ് സംഭവം.

നബിദിന റാലിക്കിടെ എല്ലാ വര്‍ഷവും മഹല്ല് നിവാസികള്‍ നിര്‍വഹിച്ചു വരുന്ന സമൂഹ സിയാറത്താണ് മൂക്കുതല ചേലക്കടവ് സലഫി മസ്ജിദ് കമ്മിറ്റി തടഞ്ഞത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ മഹല്ല് പള്ളി അര്‍ധരാത്രിയില്‍ മുജാഹിദ് വിഭാഗം പൂര്‍ണമായി പൊളിച്ചു മാറ്റിയ സംഭവം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വഖ്ഫ് സ്വത്ത് കൈയേറി പുതിയ സ്ഥലത്തേക്ക് പള്ളി മാറ്റിപ്പണിയാനുള്ള നീക്കം അന്ന് വഖ്ഫ് ബോര്‍ഡ് ഇടപെട്ടാണ് തടഞ്ഞത്. തുടര്‍ന്ന് പൊളിച്ച സ്ഥലത്ത് തന്നെ പള്ളി പുനര്‍ നിര്‍മിക്കപ്പെട്ടുവെങ്കിലും സലഫി വിഭാഗമാണ് പിന്നീട് ഭരണം നടത്തിവന്നത്.

ഖബറടക്കവും സിയാറത്തും നടത്തുന്നതിന് ഇതുവരെ തടസ്സങ്ങളുണ്ടായിരുന്നില്ല. മയ്യിത്ത് സംസ്‌കരണത്തിന് നിര്‍ബന്ധപൂര്‍വം വലിയ തുക വാങ്ങിക്കുന്നതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ ഒന്നടങ്കം നിസ്സഹകരണത്തിന് ഒരുങ്ങുന്നതിനിടെയാണ് പുതിയ സംഭവം.

മഹല്ലിലെ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി സമൂഹ സിയാറത്ത് കൂടി തടയുന്ന സലഫി നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

 

---- facebook comment plugin here -----

Latest