Connect with us

International

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരായ കൊലക്കുറ്റം റദ്ദാക്കി

വെടിവയ്പ്പിൽ കൊല്ലപ്പെട്ട സുപ്രീം കോടതി അഭിഭാഷകൻ അബ്ദുൾ റസാഖിന്റെ കൊലപാതകത്തിന് പ്രേരിപ്പിച്ചതിന് ജൂണിലാണ് ഇമ്രാന ഖാനെതിരെ കേസെടുത്തത്.

Published

|

Last Updated

ഇസ്ലാമാബാദ് | പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ കൊലപാതക പ്രേരണാ കുറ്റം കോടതി റദ്ദാക്കി. തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ട സുപ്രീം കോടതി അഭിഭാഷകൻ അബ്ദുൾ റസാഖിന്റെ കൊലപാതകത്തിന് പ്രേരിപ്പിച്ചതിന് ജൂണിലാണ് ഇമ്രാന ഖാനെതിരെ കേസെടുത്തത്. പിതാവിന്റെ കൊലപാതകത്തിന് പിന്നിൽ ഖാൻ ആണെന്ന് റസാഖിന്റെ മകൻ ആരോപിച്ചിരുന്നു.

ഇമ്രാൻ ഖാന്റെ അഭിഭാഷകൻ നയീം പഞ്ജുതയാണ് കൊലപാതക പ്രേരണാ കേസ് റദ്ദാക്കിയ കാര്യം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്.

2022 ഏപ്രിലിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ഭരണഘടനാവിരുദ്ധമായി പാർലമെന്റ് പിരിച്ചുവിട്ടതിന് ഖാനെതിരെ രാജ്യദ്രോഹ നടപടികൾ ആരംഭിക്കണമെന്ന് റസാഖ് കോടതിയിൽ ഹർജി നൽകിയിരുന്നു.