Connect with us

Kerala

കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകം; അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍

മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

കൊച്ചി|കോതമംഗലം കള്ളാടിന് സമീപം വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചെങ്ങമനാട്ട് ഏലിയാസിന്റ ഭാര്യ സാറാമ്മ (72) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സാറാമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിനകത്തെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

ഇവര്‍ താമസിക്കുന്ന വീടിന് തൊട്ടടുത്തുള്ള ഇവരുടെ പഴയ വീട്ടില്‍ മൂന്ന് അതിഥി തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. അന്നേ ദിവസം അവരില്‍ രണ്ടുപേര്‍ ജോലിക്ക് പോയിരുന്നു. ഒരാള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഈ അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിയോടെ അയല്‍വാസികളിലൊരാള്‍ സാറാമ്മയെ കണ്ടിരുന്നതായി പറയുന്നു.

സാറാമ്മയുടെ സ്വര്‍ണമാലയും നാല് വളകളുമടക്കം ആറു പവന്റെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തലയിലും മുറിവുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

 

 

 

 

---- facebook comment plugin here -----

Latest