Connect with us

Kerala

അടിമാലിയിലെ വയോധികയുടെ കൊലപാതകം ; പ്രതികള്‍ പിടിയില്‍

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്

Published

|

Last Updated

ഇടുക്കി | ഇടുക്കി അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. പാലക്കാട് നിന്നാണ് പ്രതികളെ പിടികൂടിയത്. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്സ്, കവിത എന്നിവരാണ് പ്രതികള്‍. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ശനിയാഴ്ചയാണ് സംഭവം.കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് മൃതദേഹം കണ്ടത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിരുന്നു.
ഫാത്തിമയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

Latest