Connect with us

Kerala

നാടാര്‍ വിഭാഗത്തെ ഒ ബി സി സംവരണത്തില്‍ ഉള്‍പ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം | എസ് ഐ യു സി ഒഴികെ ക്രിസ്തുമത വിഭാഗത്തില്‍ പെടുന്ന നാടാര്‍ സമുദായത്തെ ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭരണഘടനയുടെ 127-ാമത് ഭേദഗതി ബില്ല് പാര്‍ലിമെന്റ് പാസാക്കിയതിനെ തുടര്‍ന്ന് സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ ഒ ബി സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരികെ ലഭിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 1958 ലെ കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സില്‍ 2021 ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും വിധം ഭേദഗതി കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമെടുത്തു.

എസ് ഐ യു സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംസ്ഥാന ഒ ബി സി പട്ടികയില്‍ പെടുത്തി 2021 ഫെബ്രുവരി ആറിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് ഒ ബി സി പട്ടികയില്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നതിന് അധികാരമില്ലെന്നും ആയതിനാല്‍ അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

 

Latest