afspa
അഫ്‌സ്പ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കി
പ്രമേയത്തെ ബി ജെ പി എം എല്‍ എയും അനുകൂലിച്ചു
കൊഹിമ | സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ ആക്ട് പിന്‍വലിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കി. നിയമസഭ ഐക്യണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. മോണ്‍ ജില്ലയില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 14 സ്വദേശികള്‍ മരിച്ചതിന് പിന്നാലെയാണ് സംസ്ഥാന നിയമസഭ പ്രമേശം പാസാക്കിയത്.
പ്രമേയത്തെ ബി ജെ പി എം എല്‍ എയും അനുകൂലിച്ചു. ബി ജെ പി ഉള്‍പ്പെട്ട സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍, പ്രത്യേകിച്ചും നാഗാലാന്‍ഡിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് നാഗാലാന്‍ഡ് നിയമസഭ ഐക്യകണ്‌ഠേന ആവശ്യപ്പെടുന്നു. നാഗാലാന്‍ഡിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരകാണാന്‍ ഇത് സഹായകരമാവുമെന്നും പ്രമേയത്തില്‍ സൂചിപ്പിക്കുന്നു.