Connect with us

Kerala

കോളനിയെന്ന പേര് അടിമകളെ ഓര്‍മിപ്പിക്കുന്നു: മന്ത്രി കെ രാധാകൃഷ്ണന്‍

ആവണിപ്പാറ കോളനിയെന്നതിന് പകരം ആവണിപ്പാറ പ്രകൃതി വില്ലേജ് എന്ന പേര് ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Published

|

Last Updated

പത്തനംതിട്ട | കോളനിയെന്ന പേര് എപ്പോഴും അടിമകള്‍ എന്നതിനെ ഓര്‍മിപ്പിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആവണിപ്പാറയിലെ പട്ടികവര്‍ഗ കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആവണിപ്പാറ കോളനിയെന്നതിന് പകരം ആവണിപ്പാറ പ്രകൃതി വില്ലേജ് എന്ന പേര് ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ആവണിപ്പാറയിലുള്ള എല്ലാ കുട്ടികളും വിദ്യാഭ്യാസത്തെ കരുത്താക്കി മികച്ച ജോലി ഉറപ്പാക്കി ജീവിതത്തില്‍ മുന്നേറണം. ഇഷ്ടപ്പെട്ട മികച്ച ജോലിസാധ്യതയുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് പഠിക്കണമെന്നും മന്ത്രി പറഞ്ഞു.

കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയുന്നതിനായി ഏര്‍പ്പെടുത്തിയ ഫെന്‍സിംഗ് സംവിധാനത്തിന്റെ അപാകതകള്‍ പരിഹരിച്ച് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ഡി എഫ് ഒ ആയുഷ്‌കുമാര്‍ കോറി, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ് എസ് സുധീര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Latest