Connect with us

National

പേര് കളങ്കപ്പെടുത്തില്ല, പാവപ്പെട്ടവരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കും: ആര്യന്‍ ഖാന്‍

ജയിലിലെ കൗണ്‍സലിങ്ങിനിടെയാണ് ആര്യന്‍ ഇക്കാര്യം അറിയിച്ചത്.

Published

|

Last Updated

മുംബൈ| പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും ഭാവിയില്‍ പേര് കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്നും ആര്യന്‍ ഖാന്‍. ജയിലിലെ കൗണ്‍സലിങ്ങിനിടെയാണ് ആര്യന്‍ ഇക്കാര്യം അറിയിച്ചത്. ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ള സംഘമാണ് കൗണ്‍സലിങ് നല്‍കുന്നത്.

പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ആര്യന്‍ ഉറപ്പുനല്‍കിയതായി എന്‍സിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പ്രതികള്‍ക്കും കൗണ്‍സലിങ് ലഭിച്ചു. പ്രത്യേക കോടതി മറ്റന്നാള്‍ ആര്യന്റെ ജാമ്യാപേക്ഷയില്‍ വിധി പറയും.

 

Latest