Connect with us

National

സാംസ്‌കാരിക ഭൂപടം വരച്ച് ദേശീയ സാഹിത്യോത്സവിന് സമാപ്തി

429 പോയിന്റ് നേടി കര്‍ണാടക ചാമ്പ്യന്‍മാരായി

Published

|

Last Updated

ചാമ്പ്യന്മാരായ കര്‍ണാടക സ്റ്റേറ്റ് ട്രോഫി സ്വീകരിക്കുന്നു

ഗുണ്ടക്കല്‍ (ആന്ധ്രാപ്രദേശ്) |  ഇന്ത്യയുടെ സാംസ്‌കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും രാഷ്ട്രീയ ഉദ്ബുദ്ധതയുടെയും ജനാധിപത്യ ഭൂപടം വേദികളിലരങ്ങേറ്റി എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് സമാപ്തി. കാശ്മീര്‍ മുതല്‍ കേരളം വരെയുള്ള 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക ബഹുസ്വരതകള്‍ യുവ പ്രതിഭകളിലൂടെ ഒരു വേദിയില്‍ സംഗമിക്കുന്ന ഇന്ത്യയിലെ അത്യപൂര്‍വ സാംസ്‌കാരിക പരിശ്രമത്തിന്റെ മൂന്നാമത് പതിപ്പിനാണ് ആന്ധ്രയിലെ ഗുണ്ടക്കലില്‍ സമാപനമായത്.

24 സംസ്ഥാന ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ 429 പോയിന്റ് നേടി കര്‍ണാടക ചാമ്പ്യന്‍മാരായി. 379 പോയിന്റ് നേടി കേരള രണ്ടാം സ്ഥാനവും 301 പോയിന്റ് നേടി ജമ്മുകശ്മീര്‍ മൂന്നാം സ്ഥാനവും നേടി. സാഹിത്യോത്സവിലെ പെന്‍ ഓഫ് ദി ഫെസ്റ്റായി കേരളത്തില്‍ നിന്നുള്ള റിസ്വാന്‍ നവാബും, സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റായി ജമ്മുകശ്മീരില്‍ നിന്നുള്ള ആഖിബ് ഹാശിമിയും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമം ഡോ.മിസ്ഹബ് സല്‍മാന്‍ അല്‍ സാമുറായ് ബാഗ്ദാദ് ഉദ്ഘാടനം ചെയ്തു. ഡോ.ഫാറൂഖ് നഈമി കേരള, നൗശാദ് ആലം മിസ്ബാഹി ഒഡീഷ, സിപി ഉബൈദുല്ല സഖാഫി, മുഹമ്മദ് ശരീഫ് നിസാമി, ഫാഖീഹുല്‍ ഖമര്‍ സഖാഫി ബീഹാര്‍, ഫാസില്‍ റസ്വി കാവല്‍കട്ടെ, സുഫിയാന്‍ സഖാഫി കര്‍ണാടക, അബ്ദുറഹ്മാന്‍ ബുഖാരി ഡല്‍ഹി, ശരീഫ് ബാംഗ്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest