Connect with us

നാഗ്പൂരില്‍ മരിച്ച മലയാളി സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജന്മനാട് ഒഴുകിയെത്തി. മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലെത്തിച്ചപ്പോള്‍ വന്‍ ജനാവലിയാണ് ഒരു നോക്കുകാണാന്‍ തടിച്ചു കൂടിയത്.

കാക്കാഴം പള്ളിയിലെത്തിച്ച മൃതദേഹം പിന്നീട് നിദ പഠിച്ച നീര്‍ക്കുന്നം എസ്.ഡി.വി സ്‌കൂളിലേക്ക് കൊണ്ടുപോയി. സ്‌കൂളില്‍ 9.30 മുതല്‍ പൊതുദര്‍ശനം ആരംഭിച്ചു. മന്ത്രി പി. പ്രസാദ്, അമ്പലപ്പുഴ എം.എല്‍.എ പി.എച്ച് സലാം തുടങ്ങി പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നൂറുകണക്കിനുപേര്‍ നിദയെ അവസാനമായൊരു നോക്കുകാണാനെത്തി.

വീഡിയോ കാണാം

---- facebook comment plugin here -----

Latest