Kerala
ദുരന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവം: കാന്തപുരം
എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു
കൽപ്പറ്റ | ദുരന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ. എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവർക്കുണ്ടാകുന്ന ദുരന്തങ്ങളിലും വേദനകളിലും സന്തോഷിക്കുന്നത് മാനുഷികമല്ല. ഗസ്സയിലെ വംശഹത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളിലും പൊലിയുന്നത് കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള പതിനായിരക്കണക്കിന് മനുഷ്യജീവനു
കളാണ്.
ഗസ്സയിലെ കൂട്ടക്കുരുതിക്ക് പണവും ആയുധവും നൽകുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാനും ഭരണകാര്യങ്ങളിൽ തിരുത്തലുകൾ വരുത്തി മാനവികമായ സമീപനങ്ങൾ സ്വീകരിക്കാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ഇബ്റാഹീം ഖലീൽ അൽബുഖാരി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി കൊല്ലം, ടി എ അലി അക്ബർ, സി എൻ ജഅ്ഫർ സ്വാദിഖ്, ഫിർദൗസ് സഖാഫി, സി ആർ കെ മുഹമ്മദ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
കൽപ്പറ്റ നഗരത്തിൽ നടന്ന റാലിയോടെ സമ്മേളനം സമാപിച്ചു.