കോഴിക്കോട് നടന്ന ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത മുസ്്‌ലിം ലീഗ് നേതാവ് സ്വയം ന്യായീകരിച്ചു രംഗത്തുവന്നതോടെ മുസ്്‌ലിം ലീഗില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു. എം എസ് എഫ്, യൂത്ത് ലീഗ് എന്നീ വിഭാഗത്തില്‍ പ്രതിഷേധം ശക്തമാണെങ്കിലും അച്ചടക്ക നടപടി ഭയന്ന് ആരും പ്രതികരിക്കാതിരിക്കുകയാണ്.
ആര്‍ എസ് പരിപാടിയില്‍ പങ്കെടുക്കുകയും മുതിര്‍ന്ന നേതാവില്‍ നിന്നു പൊന്നാട സ്വീകരിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. തുടരുന്നതിനിടെയാണ് പുതിയ വിശദീകരണം.
ബഹറില്‍ മുസല്ലയിട്ടു നിസ്‌കരിക്കേണ്ടി വന്നാലും ആര്‍ എസ് എസിനെ വിശ്വസിക്കരുത് എന്നു പഠിപ്പിച്ച നേതാവിന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ ആര്‍ എസ് എസ് വേദിയില്‍ പോയി പൊന്നാട സ്വീകരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നു എം എസ് എഫ് മുന്‍ സംസ്ഥാന ജന. സെക്രട്ടറി ലത്തീഫ് തുറയൂര്‍ സിറാജിനോടു പറഞ്ഞു.
വീഡിയോ കാണാം
---- facebook comment plugin here -----