Connect with us

First Gear

ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിളുമായി നെതര്‍ലാന്റ് ടീം

നീളം കൂടിയ ഒരു  സൈക്കിള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ചെറുപ്പം മുതലേ നെതര്‍ലാന്റുകാരനായ ഇവാന്‍ ഷാക്കിന്റെ സ്വപ്നം.

Published

|

Last Updated

ആംസ്റ്റര്‍ഡാം| ലോകത്തിലേക്ക് ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മിച്ചതിലൂടെ 39 കാരനായ ഇവാന്‍ ഷാക്ക് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. വര്‍ഷങ്ങളായി ഞാന്‍ ഈ ആശയത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഒരിക്കല്‍ എനിക്ക് ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കിന്റെ ഒരു കോപ്പി ലഭിച്ചു. അതില്‍ നിലവിലെ ഏറ്റവും വലിയ സൈക്കിളിന്റെ റെക്കോര്‍ഡ് ഞാന്‍ കണ്ടു. പിന്നീട് അതിനുള്ള ശ്രമമായിരുന്നു. കാര്‍ണിവല്‍ ഫ്‌ലോട്ടുകള്‍ നിര്‍മ്മിച്ച് പരിചയമുള്ള ഷാക്ക് ഒടുവില്‍ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടു

സഹായത്തിനായി വിദഗ്ധരും ഉത്സാഹികളുമായ എട്ടുപേരെക്കൂടി കൂടെകൂട്ടുകയായിരുന്നു.
ജൂസ്റ്റ് സ്വീപ്പ്, ജിമ്മി വെര്‍മീറന്‍, സാന്‍ഡര്‍ വിസേഴ്സ്, ബാസ് സുയിഡെമ, സ്റ്റെഫി വാന്‍ ഡി റിയറ്റ്, ഡാന്‍ ഹുസണ്‍, ടോയിന്‍ ക്ലീമാന്‍സ്, ജാസ്പര്‍ കോര്‍വിംഗ് എന്നീ പ്രിസന്‍ബീക്ക് നിവാസികളായിരുന്നു അവര്‍. പ്രിസന്‍ബീക്ക് പൊതുവേ മെക്കാനിക്കുകള്‍ ധാരാളമുള്ള സ്ഥലമാണ്. പക്ഷേ രൂപകല്‍പന ചെയ്തു കഴിഞ്ഞപ്പോഴേക്കും കൊവിഡ് മഹാമാരി വന്നു. അതോടെ രണ്ടു വര്‍ഷത്തേക്ക് പരിപാടികള്‍ മുഴുവന്‍ നിര്‍ത്തിവെക്കേണ്ടിവന്നു.

100 മീറ്റര്‍ (328 അടി) നീളമുണ്ട് സൈക്കിളിന്. 11 ഇഞ്ചാണ് വീതി. സവാരിക്കായി 180 അടി ഉപയോഗിക്കാനാവും. മുന്നിലുള്ള ആള്‍ ഹാന്റിലില്‍ പിടിച്ചു സൈക്കിളിന്റെ ദിശ നിര്‍ണ്ണയിക്കുമ്പോള്‍ പിന്നിലിരിക്കുന്ന മറ്റുള്ളവര്‍ പെഡല്‍ ചവിട്ടി സൈക്കിള്‍ യജ്ഞത്തില്‍ പങ്കാളികളാവാം. സുരക്ഷയുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഇതിലെ യാത്രക്കാര്‍ മുഴുവന്‍ ഈ ഘടനക്ക് അകത്തു തന്നെയാണ്. ആരും പുറത്തില്ലെന്നതാണ് ഇതിന്റെ സുരക്ഷിതത്വമെന്ന് ടീം പറയുന്നു.

ഏതായാലും നൂറു മീറ്റര്‍ നീളവും 11 ഇഞ്ച് വീതിയുമുള്ള സൈക്കിള്‍ വഴി ഇവാന്‍ ഷാക്കും കൂട്ടരും ഗിന്നസ് ബുക്കില്‍ കയറിയിരിക്കുകയാണ്. പ്രിന്‍സെന്‍ബീക്കിലെ പ്രാദേശിക ചരിത്ര മ്യൂസിയം അധികൃതരാകട്ടെ ഗിന്നസ് സൈക്കിളിന് ഒരു പുതിയ ഇടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.

 

 

 

 

 

 

---- facebook comment plugin here -----

Latest