Business
ന്യൂജനറേഷൻ സ്വീഫ്റ്റ് ഡിസയർ എത്തി; വില 6.79 ലക്ഷം മുതൽ
എൽ.എക്സ്.ഐ, വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ, ഇസഡ്.എക്സ്. പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് പുതിയ ഡിസയർ മാർക്കറ്റിൽ എത്തുന്നത്.
ന്യൂഡൽഹി | രാജ്യത്ത് ന്യൂ ജനറേഷൻ സ്വിഫ്റ്റ് ഡിസയറിന്റെ വില കമ്പനി പുറത്ത് വിട്ടു. 6.79 ലക്ഷം (എക്സ്-ഷോറൂം). രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.10.14 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന് വരുന്നത്.അഞ്ച് സ്പീഡ് മാനുവൽ, എഎംടി യൂണിറ്റുകളുമായി ഇണക്കി ചേർത്ത പുതിയ 1.2 ലിറ്റർ Z-സീരീസ് പെട്രോൾ എഞ്ചിൻ എന്നിവയാണ് നാലാം തലമുറ ഡിസയറിന് കരുത്തേകുന്നത്. പവർ ഔട്ട്പുട്ട് 80 ബിഎച്ച്പിയും 112 എൻഉം ആണ്.68bhp, 102Nm എന്നിവ വികസിപ്പിക്കുന്നതിനായി ട്യൂൺ ചെയ്ത ഒരു CNG പതിപ്പും ഈ വാഹനത്തിനുണ്ട്. മാരുതി സ്വിഫ്റ്റ് സീരീസില്‍ ഏറെ ആവശ്യക്കാരുള്ള മോഡലുകളില്‍ ഒന്നാണ് ഡിസയര്‍.
എൽ.എക്സ്.ഐ, വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ, ഇസഡ്.എക്സ്. പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് പുതിയ ഡിസയർ മാർക്കറ്റിൽ എത്തുന്നത്. മാനുവൽ ഓപ്ഷൻ മാത്രമുള്ള എൽ.എക്സ്.ഐ. വേരിയന്റിന്റെ വിലയാണ് 6.79 ലക്ഷം രൂപ. വി.എക്സ്.ഐ. വേരിയന്റിൽ മാനുവലിന് 7.79 ലക്ഷം രൂപയും എ.ജി.എസിന് 8.24 ലക്ഷം രൂപയും സി.എൻ.ജി. മാനുവലിന് 8.74 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇസഡ്.എക്സ്.ഐ. മാനുവൽ-8.89 ലക്ഷം, എ.ജി.എസ്- 9.34 ലക്ഷം, സി.എൻ.ജി-9.84 ലക്ഷം, ഇസഡ്.എക്സ്.പ്ലസ് മാനുവൽ-9.69 ലക്ഷം, എ.ജി.എസ്- 10.14 ലക്ഷം എന്നിങ്ങനെയാണ് മറ്റുവേരിയന്റുകളുടെ വില.പുതിയ ഡിസയറിന് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്
പുതിയ ഡിസൈനിൽ മാരുതി നിരവധി ഇന്റീരിയർ എക്സ്റ്റീരിയർ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പുതിയ ഗ്രിൽ, ഫ്ളാറ്റർ ബോണറ്റ്, ഡി.ആർ.എൽ ഉൾപ്പെടുന്ന ഹെഡ്ലൈറ്റ്, പുതിയ ഡിസൈനിലുള്ള ടെയിൽ ലൈറ്റ്, പുതിയ അലോയ്, ലിപ് സ്പോയിലർ തുടങ്ങിയവയാണ് എക്സ്റ്റീരിയർ മാറ്റങ്ങൾ.ഇലക്ട്രിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് പുതിയ ഡിസയറിലെ പ്രധാന ഫീച്ചറുകൾ.