Connect with us

Business

പുതിയ ഐഫോണ്‍ 15 ഇന്ത്യയില്‍ നിര്‍മിക്കും

ആപ്പിളിന്റെ കരാര്‍ കമ്പനികളിലൊന്നായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജിയാണ് ചെന്നൈ ഫാക്ടറിയില്‍ ഐഫോണ്‍ 15 നിര്‍മിക്കുന്നത്.

Published

|

Last Updated

ചെന്നൈ| ഐഫോണ്‍ 15 മോഡലിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ കരാര്‍ കമ്പനികളിലൊന്നായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജിയാണ് തമിഴ്നാട്ടിലെ ചെന്നൈ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയില്‍ ഐഫോണ്‍ 15 നിര്‍മിക്കുന്നത്.

ഇതിനാവശ്യമായതെല്ലാം ചൈനയിലെ ഫാക്ടറികളില്‍ നിന്ന് ഷിപ്പിംഗ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബ്ലൂംബെര്‍ഗ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫോണ്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കുന്നതോടെ ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥ രാജ്യത്തിന് ഉണ്ടാകില്ല. വളരെ പെട്ടെന്ന് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് പദ്ധതിയിടുന്നത്.

അതേസമയം സെപ്തംബര്‍ 12ന് ഐഫോണ്‍ 15 സീരീസ് ഫോണുകള്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.