Connect with us

First Gear

പുതിയ കെടിഎം 390 ഡ്യൂക്ക് ഇന്ത്യയിലെത്തി

3.11 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വിലയുമായിട്ടാണ് പുതിയ കെടിഎം 390 ഡ്യൂക്ക് എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് കെടിഎം. ഇപ്പോള്‍ കമ്പനി കെടിഎം 390 ഡ്യൂക്ക് പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏറെ മാറ്റങ്ങളോടെയാണ് 390 ഡ്യൂക്കിന്റെ 2024 പതിപ്പ് രാജ്യത്തെത്തിയത്. നേരത്തെ മറ്റ് വിപണികളില്‍ ഈ ബൈക്ക് പുറത്തിറക്കിയിരുന്നു. 3.11 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വിലയുമായിട്ടാണ് പുതിയ കെടിഎം 390 ഡ്യൂക്ക് എത്തുന്നത്. ഇത് പഴയ മോഡലിനേക്കാള്‍ 13,000 രൂപ കൂടുതലാണ്.

പുതിയ കെടിഎം 390 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിങ് കമ്പനി ഔദ്യോഗിക വെബ്സൈറ്റിലും ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചിട്ടുണ്ട്. 4499 രൂപയാണ് ബൈക്ക് ബുക്ക് ചെയ്യാനായി നല്‍കേണ്ടത്. ബൈക്കിന്റെ ഡെലിവറികള്‍ വൈകാതെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

പുതിയ കെടിഎം 390 ഡ്യൂക്ക് മോഡലില്‍ 399 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണുള്ളത്. ഇത് പഴയ മോഡലിലുള്ള എഞ്ചിന്‍ തന്നെയാണ്. ഈ എഞ്ചിന്‍ 44.25 ബിഎച്ച്പി കരുത്തും 39 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിച്ചിട്ടുണ്ട്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ ബൈക്ക് വരുന്നത്. അറ്റ്‌ലാന്റിക് ബ്ലൂ, ഇലക്ട്രോണിക് ഓറഞ്ച് മെറ്റാലിക് എന്നീ നിറങ്ങളിലാണ് ഈ ബൈക്ക് ലഭ്യമാകുന്നത്.

 

 

 

---- facebook comment plugin here -----

Latest