Connect with us

First Gear

പുതിയ എംജി ഇസെഡ് എസ് ഇലക്ട്രിക് എസ് യുവി മാര്‍ച്ച് ഏഴിന് എത്തും

2022 പതിപ്പിന്റെ വില 20,000 രൂപ മുതല്‍ 50,000 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| എംജി മോട്ടോര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ മുന്‍നിര ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ മോഡലായ 2022 ഇസെഡ് എസ് ഇവിയുടെ പുതുക്കിയ പതിപ്പ് മാര്‍ച്ച് ഏഴിന് രാജ്യത്ത് അവതരിപ്പിക്കും. ഇന്ത്യയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഒരു മാറ്റം കമ്പനി അവതരിപ്പിക്കുന്നത്. ഇടയ്ക്ക് ചെറിയ മിനുക്കുപണികളുമായി ഇവിയെ എംജി മോട്ടോര്‍സ് നവീകരിക്കുകയും ചെയ്തിരുന്നു.

2022 മോഡല്‍ എംജി ഇസെഡ് എസ് ഇവിയുടെ നിര്‍മാണം ഗുജറാത്തിലെ ഹലോളിലുള്ള എംജി മോട്ടോഴ്സിന്റെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വേരിയന്റുകളിലായി ചെറുതായി പുതുക്കിയ വിലയില്‍ വാഹനം ഉടന്‍ പുറത്തിറങ്ങും. 141 ബിഎച്ച്പി പവറില്‍ 353 എന്‍എം ടോര്‍ഖ് വികസിപ്പിക്കുന്ന സ്ഥിരമായ മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറിന് കരുത്ത് പകരുന്ന അതേ 44.5 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കാണ് 2022 എംജി ഇസെഡ് എസ് ഇവിയും വാഗ്ദാനം ചെയ്യുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 419 കിലോമീറ്റര്‍ റേഞ്ചാണ് ഇലക്ട്രിക് കാര്‍ അവകാശപ്പെടുന്നത്. 2022 എംജി ഇസെഡ് എസ് ഇവിയില്‍ ഒരു വലിയ 50 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

പുതുക്കിയ ഫെയ്സ് ലിഫ്റ്റ് മോഡല്‍ ലൈനപ്പ് ഉപയോഗിച്ച് ഈ യൂണിറ്റ് അടുത്തിടെ യുകെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. വൈറ്റ്, റെഡ്, ഗ്രേ, സില്‍വര്‍ എന്നിങ്ങനെ നാല് ബോഡി കളര്‍ ഓപ്ഷനുകളില്‍ പുതിയ എംജി ഇസെഡ് എസ് ഇവി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 പതിപ്പിന്റെ വില 20,000 രൂപ മുതല്‍ 50,000 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest