new born baby death
നവജാത ശിശു മരിച്ചു; മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം
വണ്ടാനം സ്വദേശികളായ മനു-സൗമ്യ ദമ്പതികളുടെ ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ആലപ്പുഴ | ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്നു നവജാത ശിശു മരിച്ചു. അശുപത്രിയില്‍ നേരിട്ട അവഗണനയുടെ പേരില്‍ ബന്ധുക്കളുടെ പ്രതിഷേധം.
വണ്ടാനം സ്വദേശികളായ മനു-സൗമ്യ ദമ്പതികളുടെ ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐ സി യുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. പോലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
---- facebook comment plugin here -----