Connect with us

Kerala

നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി

ആക്രി പെറുക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടത്.

Published

|

Last Updated

ആലപ്പുഴ | നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളി ജംഗ്ഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. ആക്രി പെറുക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടത്. കരച്ചില്‍ കേട്ട് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞ് ജനിച്ചിട്ട് അധികം സമയമായിട്ടില്ലെന്നാണ് നിഗമനം.

Latest