Connect with us

Kerala

നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

Published

|

Last Updated

കൊല്ലം | നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ പല തവണ ഫോണിൽ വിളിച്ചിട്ടും എടുക്കാതായതോടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

Latest