Connect with us

Kerala

കണ്ടെയ്നര്‍ ലോറി കയറി മരിച്ച നവവധു നാടിന്റെ കണ്ണീരായി

കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ

Published

|

Last Updated

തിരുവനന്തപുരം |  കണ്ടെയ്നര്‍ ലോറി കയറി മരിച്ച നവവധുവായ അഭിഭാഷക നാടിന്റെ കണ്ണീരായി. കൊട്ടാരക്കര മീയന്നൂര്‍ മേലൂട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ (29) ആണ് ആറ്റിങ്ങലില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. ഭര്‍ത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ. തിരുവനന്തപുരം ഭാഗത്തു നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി അഖില്‍ നിവാസില്‍ അഖില്‍ ജിത്തിനെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

 

 

 

Latest